Wednesday, October 21, 2009

പുനര്‍ജന്മം

ഇന്നലെ നീയെന്റെ ഹൃദയത്തില്‍ കുറിച്ചിട്ട കവിത
വെയിലാറിയ ഈ വൈകുന്നേരത്തില്‍
മാങ്കൊമ്പിലിരുന്നൊരു കിളി നീട്ടിപ്പാടുന്നു.
വേടന്റെ അമ്പേല്‍ക്കാതെ മരണത്തില്‍ നിന്നും
പാറിയകന്ന കിളിയുടെ പുനര്‍ജന്‍മമായിരുന്നത്.
ഉറുമ്പായി ജനിച്ചിട്ടും മുത്തശ്ശിക്കഥയിലെ അതേ ഉറുമ്പിന്‍
പുനര്‍ജന്ജമമല്ലെന്നതിനാല്‍
ഈ കിളിയെ വേടന്റെ അമ്പില്‍ നിന്നും
എനിക്കു രക്ഷിക്കുവാനാകുന്നില്ല.
പകരം, പ്രണയ ജലാശയത്തില്‍
നീയെനിക്കു കരേറുവാനായി,ട്ടു തരുന്ന ഒരില-
ഒരേ ഒരില!
അതിനെ മാത്രം പ്രതീക്ഷയായി നിനച്ച്
ഇവിടെ ഞാന്‍ മുങ്ങിത്താഴുന്നു.
                              
                                               (December, 2006)

2 comments:

  1. kavithayude ore kayyezhuthuprathi ippazhum ente dairykkullilunde..:)..keep goin mate:)

    ReplyDelete
  2. ഓഹോ..നീ ഇപ്പോഴും അതു സൂക്ഷിക്കുന്നുണ്ടോ? ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനേക്കാളുമൊക്കെ എത്രയോ ഇരട്ടി സന്തോഷം തീര്‍ച്ചയായും അത്തരം കുഞ്ഞു-കുഞ്ഞു കാവ്യ ചര്‍ച്ചകളും കവിതകളുടെ പങ്കുവെക്കലുകളും തന്നെയാണ്. നിന്റെ ഡയരിയില്‍ എന്റെ കവിത ഇപ്പോഴും മയങ്ങുന്നുവെന്നതില്‍ നിന്ന് നമ്മുടെ സൗഹൃദം തന്നെയാണ് ഇവിടെ അടവെച്ചപോലെ കാത്തുകൊള്ളപ്പെടുന്നത് എന്ന് കരുതിക്കോട്ടേ ഞാന്‍...?

    ReplyDelete